തിരുവനന്തപുരം: അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നുവീണ AI171 വിമാനത്തിന്റെ അപകടകാരണം എൻജിൻ തകരാറാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനം നിശ്ചലമായതാണ് അപകടത്തിന് കാരണമായതെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2025 ജൂൺ 13-ന് രാവിലെ 08:07:33 UTC-നാണ് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക്-ഓഫിന് അനുമതി നേടിയത്. ......
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രണ്ടു കുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് മരിച്ചത്. ......
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോർട്ട് പുറത്തുവന്നതോടെ അപകടം സംഭവിച്ച ദുരൂഹത ഏറുകയാണ്. വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ റൺ മോഡിൽ നിന്നും കട്ടോഫ് മോഡിലേക്ക് മാറിയതാണ് അപകട കാരണം എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ......
ഉത്തർപ്രദേശിൽ മലയാളി യുവഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) ഉത്തർ പ്രദേശിലെ ഗൊരഖ്പുരിൽ മരിച്ചത്. ഗൊരഖ്പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർത്ഥിയായ അഭിഷോയെ ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.
അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്നാണ് ആശുപത്രി അധികൃതർ താമസ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ......
കൊച്ചി: തൃശൂര്‍ സഹൃദയവേദി ഏര്‍പ്പെടുത്തിയ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. ......
കൊച്ചി : ലിസി ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം "ലിസ് മെഡ് 2025 അപ്ഡേറ്റ്" ശിൽപശാല നടത്തി. ലേ-മെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടി ലിസി ആശുപത്രി ഡയറക്ടർ ഫാ. ......
സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയത്. മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ......
നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ......